Friday, 8 May 2009
ഗവേഷണമെന്ന പേരില്‍ ഒരു തട്ടിപ്പ്
2007 ജൂലൈ 17 ലെ പത്രങ്ങളില്‍
കോട്ടയത്തെ ഡോ.പുന്നന്‍ കുര്യന്‍ വേങ്കടത്തിന്‍റെ
ട്രോപ്പിക്കല്‍ ഇന്‍സ്റ്റ്യിറ്റ്യൂട്ട് ഓഫ് എക്കോളജിക്കല്‍ സയന്‍സിന്‍റേതായി
വിചിത്രമായ ഒരു റിപ്പോര്‍ട്ട് വന്നു.കേരളത്തില്‍ പടര്‍ന്നത് ചിക്കന്‍ ഗുനിയാ
അല്ല എന്നായിരുന്നു അവരുടെ നിഗമനം. രോഗനിര്‍ണ്ണയം നടത്തുകയും
ചികല്‍സ നടത്തുകയും ചെയ്യുന്ന ഡോക്ടറന്മാരെ പൂര്‍ണ്ണമായും ഒഴിവാക്കി
പി.എച്ച്.ഡി ഡോക്ടറന്മാരും ഗവേഷണവിദ്യാര്‍ഥികളും
നടത്തിയ ശാത്രാഭാസ പഠനറിപ്പോര്‍ട്ട്.
കോട്ടയം പത്തനംതിട്ട ജില്ലകളില്‍ റബ്ബര്‍മേഖലയില്‍ പനി വന്നു മാറിയവരുടെ
വീടുകളില്‍ ചെന്നു ചോദ്യാവലി നല്‍കി ഉത്തരം വാങ്ങി അവളൊകനം
ചെയ്ത പഠനം.
പകല്‍ വീടുകളില്‍ സ്ത്രീകള്‍ മാത്രം കണ്ടതാവാം ഏറിയകൂറും(61%) വീട്ടമ്മമാരില്‍
നടത്തിയ പഠനം.
96.22 % അലോപ്പതി ചികില്‍സ സ്വീകരിച്ചപ്പോള്‍ 2.34 ഹോമിയൊയുംവെറും
1.01മാത്രം ആയുര്‍വേദവും സ്വീകരിച്ചു.0.43 % സ്വയം ചികില്‍സ നടത്തി.
68.73 % സ്വകാര്യ ചികില്‍സ സ്വീകരിച്ചു.
പനി,തലവേദന,സന്ധിവേദന,ശരീര വേദന എന്നിവ മാത്രം തോന്നിയവരെ
-അവര്‍ 79.42 % വരും- ചിക്കന്‍ഗുനിയാ അല്ലാത്ത ഏതോ രോഗം ബാധിച്ചവരായി
വേങ്കടംപി.എച്ച്.ഡി ടീം കണക്കാക്കി.
ഛര്‍ദ്ദില്‍, ചൊറിച്ചില്‍,തടിപ്പ്,തൊലി പൊള്ളല്‍,ഇന്‍ഫ്ലമേഷന്‍ എന്നിവ കണ്ടവരെ
മാത്രം ചിക്കന്‍ ഗുനിയാ ബാധിതരാക്കി.അത്തരക്കാര്‍ വെറും 3.71 %
രോഗപ്പകര്‍ച്ച ഏതുവിധമായിരുന്നു എന്നു കണ്ടെത്താന്‍ ഈ അഭിനവ ഗവേഷകര്‍
ഉപയോഗിച്ച മാര്‍ഗ്ഗം അതി വിചിത്രം ആയിരുന്നു:
രോഗികളോടും ബന്ധുക്കളോടും ചോദിക്കുക.
19 % കൊതുകു വഴി എന്നു പറഞ്ഞു.27% മറ്റു രോഗികളില്‍ നിന്നെന്നു പറഞ്ഞു.
2% വായ്‌വഴി എന്നും.38%കൈ മലര്‍ത്തി.
കൊതുകിന്‍റെ സാന്ദ്രത കുറഞ്ഞ സ്ഥലത്തു നിന്നാണു പനി തുടങ്ങിയത്
എന്ന നിഗമനം എങ്ങിനെ കിട്ടി എന്നു മനസ്സിലാകുന്നില്ല.
കൊതുകുസാന്ദ്രത കണ്ടെത്തിയതെങ്ങിനെ എന്നും വ്യക്തമല്ല.
കൊതുകു-കൂത്താടി സൂചകപഠനം നടത്തിയതായി പറയുന്നുമില്ല.
കൊതുകടിയല്ല കാരണം എന്ന നിഗമനത്തിലെത്തുന്നവര്‍
രോഗികളില്‍ എത്രപേര്‍ കൊതുകു കടി കൊള്ളാത്തവര്‍,എത്ര പേര്‍
കടി കൊണ്ടവര്‍ എന്നു വ്യക്തമാക്കുന്നില്ല.
പാരസെറ്റമോള്‍ ഉപയോഗിക്കരുത്
രോഗനിര്‍ണ്‍നയത്തിനു ലാബ് പരിശോധന ആവശ്യമല്ല.
അതു ആശുപത്രികള്‍ക്ക് അമിത വരുമാനം ഉണ്ടാക്കാനാണ്
തുടങ്ങിയ രാഷ്ട്രീയചുവയുള്ള നിഗമങ്ങളും വിമര്‍ശനങളും
അവരുടെ തട്ടിപ്പു റിപ്പോര്‍ട്ടിലുണ്ട്.
കൊതുകല്ല പനിക്കു കാരണം
എന്നു സ്ഥാപിക്കുകയാണ് വേങ്കടലക്ഷ്യം എന്നു മനസ്സിലാകും.
എന്തിനു വേണ്ടി? അവോ ആര്‍ക്കറിയാം?
Subscribe to:
Post Comments (Atom)

No comments:
Post a Comment